2013 ജൂലൈ 11, വ്യാഴാഴ്‌ച

പല്ലികൾ  ഉണ്ടായ കഥ 

പണ്ട് ശിലായുഗങ്ങൾക്കു മുൻപ് ഈ ലോകത്ത് ദിനോസോറുകൾ ജീവിച്ചിരുന്നു. അന്നു നാമിന്നുകാണുന്ന പല്ലികളുടെ പൂർവികരും  ഉണ്ടായിരുന്നു. അവക്ക്‌ ദിനോസോറുകളോളം   വലിപ്പം ഉണ്ടായിരുന്നു . കാട്ടിലെ പോത്തിനേയും മാനിനേയും പിടിച്ചുതിന്ന്  പല്ലികൾ തടിച്ചു കൊഴുത്തു . അങ്ങനെ ദിനോസോറുകളും പല്ലികളും തമ്മിൽ തങ്ങളിൽ ആരാണു വലിയവാരെന്ന തർക്കം നടന്നു. തർക്കം തീർക്കാൻ അവർ തമ്മിൽ യുദ്ധം ഉണ്ടായി. ദിവസങ്ങളും മാസങ്ങളും നീണ്ട് നിൽക്കുന്ന ഭീകര യുദ്ധം. കാട്ടിലെ മൃഗങ്ങൽക്കു   ജീവിക്കാൻ പറ്റാതെയായി. അവർ വനദേവതയെ വിളിച്ചു കരഞ്ഞ്‌ പ്രാർത്ഥിച്ചു. വനദേവത പ്രത്യക്ഷപെട്ട് യുദ്ധം നിറുത്താൻ കൽപിച്ചു. പക്ഷെ  ദിനോസോറുകളും പല്ലികളും അതു അനുസരിച്ചില്ല, കൂട്ടത്തിൽ ഒരു പല്ലി വനദേവതയെ വാലുകൊണ്ട് അടിച്ചു. ക്ഷുപിതയയ  വനദേവത  പല്ലികളെ ശപിച്ചു. അങ്ങനെ പല്ലികൾ ഇത്തിരി കുഞ്ഞന്മാരാ യിപ്പോയി. പല്ലികൾ കരഞ്ഞു വനദേവതയോട് ഒരു ശാപമോക്ഷം അപേക്ഷിച്ചു. 'നിങ്ങ'ഭാവിയിൽ ഈ എന്നെയടിച്ച ഈ വാല് ശത്രുക്കളിൽ  നിന്നും ളെ രക്ഷിക്കട്ടെ'' എന്നു പറഞ്ഞു വനദേവത അപ്രത്യക്ഷയായി.    കാലം കടന്നു പോയി ദിനോസോറുകൾ ഈ ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു. പക്ഷെ പല്ലികൾ പ്രാണികളെ പിടിച്ചുതിന്ന്,  പണ്ട് വനദേവതയെ അടിച്ച വാല്  ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ  സ്വയം കടിച്ച് മുറിച്ചുകളഞ്ഞു ഇന്നും ഓരോ വീടുകളുടെയും ഭിത്തികളിൽ ജീവിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ