2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

                                                     Guess Who? 



I have a friend
He loves me a lot
And he loves you also
He is the enemy of tears
And partner of tolerance
He is not greedy
So, Now... guess who?
Yes ! happiness













                                                                                                                                     My Mother
                                                                                                                     My mother is like a bee
                                                                                                                      She is always busy
                                                                                                                   
                                                                                                                        



                                                                                                                       But she produces honey                                                                                                                                Honey of happiness
                                                                                                                        I like her very much






Life
The early life is called as childhood
The later life is called as boyhood
Then we reached to the adolescence
After that we met adulthood                                                  
At the end...
The second childhood;
Yes! the old age

2013, നവംബർ 23, ശനിയാഴ്‌ച

കോക്കാംമ്പി എക്സ്പ്രസ്സ്‌


 (മൃഗ ലോകത്തെ വാർത്തകളിലേക്ക് ഒരു തുറിച്ചു നോട്ടം)
കൊടുംകാട്       മലകൾ         താഴ്‌വാരം         കടൽപ്പുറം      


 പക്ഷിമഘട്ട കുറുനരികളെ സംരക്ഷിക്കുക; എ കെ കെ


 പക്ഷിമഘട്ടം: പക്ഷിമഘട്ട കുറുനരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖില കാട് കുറുനരി സംഘടനയുടെ  ( എ കെ കെ ) കൂവൽ സമരം. പക്ഷിമഘട്ടത്തെ കുറിച്ച്  കസ്തൂരിമാൻ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ ഫലമായി പക്ഷിമഘട്ടത്തിലെ കുടിയേറ്റക്കാരായ കുറുനരികൾ ഒഴിഞ്ഞു പോകുകയോ അവരുടെ പ്രധാന ഉപജീവന മാർഗ്ഗമായ കോഴിയെ പിടിക്കൽ, മുയലിനെ ഓടിക്കൽ, കൊക്കിനെ പറ്റിക്കൽ മുതലായവ നടത്താൻ പറ്റിലെന്നു എ കെ കെ പ്രസിഡന്റു കുറുക്കച്ചൻ പി കൂവലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിപുലമായ സമര പരിപാടികളാണ് വരും ദിവസങ്ങളിൽ പക്ഷിമഘട്ടം കാണാൻ പോകുന്നതെന്ന് കൂവൽ സമരം ഉദ്ഘാടനം ചെയ്ത് അടുത്തുള്ള കുറുക്കന്റെ ചെവിയിൽ ഉറക്കെ കൂവിക്കൊണ്ട് പക്ഷിമഘട്ട സംരക്ഷണ സമിതിപ്രസിഡണ്ട് പെരുംകൂവൻ  കൂ കൂ പറഞ്ഞു.  എന്നാൽ ഈ റിപ്പോർട്ട്‌ കുഴപ്പമുള്ളതല്ലെന്നു മുഖ്യമന്ത്രി സിംഹൻചാണ്ടി  വ്യക്തമാക്കി. ഇതിനിടയിൽ ചില ആടുകൾ എഴുതുന്ന ലേഖനങ്ങളാണ് ആവശ്യമില്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന് ചില കാട്ടുനേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പുല്ലുമേയുന്നതിനിടയിൽ കസ്തൂരിമാൻ ''കോക്കാംമ്പി എക്സ്പ്രസ്സി''നോട്   പറഞ്ഞു.

 അഖില കാട് പട്ടി സംഘടന തങ്ങളാൽ കഴിയുന്ന വിധം കുറച്ച് സമരത്തിന്‌ ഐകദാർഡ്യം പ്രഖ്യാപിച്ചു. എന്നാൽ പക്ഷിമഘട്ടം പക്ഷികൾക്ക് വേണ്ടിയുള്ളത് മാത്രമാണെന്നും കുറുനരികളുടെ അനാവശ്യ സമരം പൊളിക്കുമെന്നും തങ്ങൾക്കും കൂവാൻ അറിയാമെന്നും ഉറക്കെ കൂവിക്കൊണ്ട് അങ്കവാലാൻ കൊക്കരക്കോ പറഞ്ഞു. എന്താണ് യഥാർത്ഥ സംഭവം എന്നറിയില്ലെങ്കിലും തൊണ്ടപ്പൊട്ടും വരെ കൂവുമെന്നു കുറുനരികൾ പറഞ്ഞു.

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കോക്കാംമ്പി എക്സ്പ്രസ്സ്‌

 (മൃഗ ലോകത്തെ വാർത്തകളിലേക്ക് ഒരു തുറിച്ചു നോട്ടം)
കൊടുംകാട്       മലകൾ         താഴ്‌വാരം         കടൽപ്പുറം      


കൊഞ്ചു വാരിയർ തിരിച്ചു വരുന്നു 





കടലിടുക്ക്: പ്രശസ്ത  സിനിമ താരം കൊഞ്ചു വാരിയർ പതിനാലു വർഷത്തെ കടലിടുക്കിലെ അജ്ഞാത   വാസത്തിനു ശേഷം   സിനിമയിലേക്ക് മടങ്ങിവരുന്നു. സമുദ്ര സിനി ലോകത്തെ തൻറെ തനതു അഭിനയ മികവുകൊണ്ട് ഒരു കാലത്ത്   പിടിച്ചു കുലുക്കിയ ഈ അഭിനയ റാണി കടൽ കുമാരന്മാരുടെ സ്വപ്നമായിരുന്നു. സമുദ്രാപം  എന്ന ചിത്രത്തിലൂടെ കടന്നു വന്ന കൊഞ്ചു വാരിയർ ഈ പുഴയിൽ കിടന്ന് എന്ന ചിത്രത്തിൽ അഭിനയിക്കവേ ഒപ്പം അഭിനയിച്ച മാക്രിദീപുമായി പ്രണയത്തിലാവുകയായിരുന്നു. മിമിക്രി കലാകാരനായിരുന്ന മാക്രി   ദീപുമായുള്ള വിവാഹത്തിനു ശേഷം സിനിമാ  ലോകത്ത് നിന്ന് വിട്ടു നില്ക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് കൊഞ്ചു നാട്യത്തിൽ വീണ്ടും അരങ്ങേറ്റം നടത്തിയിരുന്നു. പ്രശസ്ത നടനും കടൽ വുഡ് ഇതിഹാസവും ആയ അയലാഭ് ബച്ചനുമായി കരയാമ ജ്വല്ലേർസിൻറെ പരസ്യത്തിൽ അഭിനയിച്ചാണ്‌ താരം ക്യാമറക്കു മുന്നിലേക്ക്‌  മടങ്ങി വന്നത്. കൊഞ്ചുജിത്ത് സംവിധാനം ചെയ്യുന്ന,മത്തിലാൽ നായകനാകുന്ന ചിത്രത്തിലൂടെ ആണ്
കൊഞ്ചു വാരിയരുടെ മടങ്ങി വരവ്.മിമിക്രി ലോകത്ത് നിന്ന് എത്തി സിനിമ ലോകത്ത്  മത്സ്യപ്രിയ  നടനായി മാറിയ മാക്രി ദീപ് പോക്രോം പോക്രോം കരഞ്ഞ് പ്രശ്നമുണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് സിനിമ ലോകം അടക്കം പറയുന്നു. ആവോലി തമ്പുരാനായിരുന്നു കൊഞ്ചു വാരിയരുടെ അവസാനം പുറത്തു വന്ന ചിത്രം.  ഈ തിരിച്ചു വരവ്  ഏറെ കാലമായി പ്രേക്ഷകരുടെ     സ്വപ്നമായിരുന്നു എന്ന് അകില സമുദ്ര സിനിമാ  ഫാൻസ്‌ അസോസിയേഷൻ പ്രസിഡണ്ട് കിളിമീന കുമാരി പറഞ്ഞു.

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഹിരണ്യ കശ്യപുവിനെ കൊന്ന നരസിംഹം

ഒരിക്കൽ മഹാ വിഷ്ണുവിനെ കാണാൻ കുറെ മുനിമാർ വന്നു. എന്നാൽ ദ്വാര പാലകരായ ജയനും വിജയനും അവരെ അകത്തേക്ക് കടത്തി വിട്ടില്ല.അതിൽ കുപിതരായ മുനികൾ മൂന്ന് ജന്മങ്ങളിൽ മഹാവിഷ്ണുവിൻറെ ശത്രുക്കളായി ജനിക്കട്ടെയെന്നും വിഷ്ണുവിൻറെ കരങ്ങളാൽ തന്നെ ശാപമോക്ഷം ലഭിക്കട്ടെയെന്നും അവരെ ശപിച്ചു. അങ്ങനെ ജയവിജയന്മാർ ദിതിയെന്ന അസുര സ്ത്രീയിൽ നിന്നും ഹിരണ്ണ്യാക്ഷൻ , ഹിരണ്ണ്യ കശ്യപു എന്ന പേരിൽ ജന്മമെടുത്തു.അതിൽ ഹിരണ്ണ്യാക്ഷൻ  മഹാവിഷ്ണു സമുദ്രത്തിനടിയിൽ വച്ച് വധിച്ചു.

              തൻറെ സഹോദരനെ കൊന്നതിനു പകരം വീട്ടാൻ ഹിരണ്യ കശ്യപു ഒരു മഹാ തപസു ചെയ്തു. വർഷങ്ങൾ നീണ്ടു നിൽക്കുന്ന തപസ്സ്. ഹിരണ്യ കശ്യപുവിന് ഒരു സുന്ദരിയായ  ഭാര്യ ഉണ്ടായിരുന്നു. ഹിരണ്യ കശ്യപു തപസ്സു ചെയ്യുന്ന തക്കത്തിന് ഇന്ദ്രദേവൻ അവളെ തട്ടിക്കൊണ്ടു പോയി. എന്നാൽ അവൾ ഗർഭിണി ആയിരുന്നതിനാൽ അവളെ നാരദ മുനിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു. അവിടുത്തെ പ്രാർത്ഥനകളും മന്ത്രങ്ങളും അമ്മയുടെ  വയറ്റിൽ കിടക്കുന്ന  കുഞ്ഞു പ്രഹ്ലാദൻ കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ വലിയ ഭക്തനായിരുന്നു.

                ഈ സമയത്ത് ഹിരണ്യ കശ്യപു ഉഗ്ര തപസ്സിലായിരുന്നു. തപസ്സിൽ സംപ്രീതനായ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചു. സന്തോഷവാനായ ഹിരണ്യ കശ്യപു തന്നെ ഈ ലോകത്ത് വച്ചോ ആകാശത്തിലോ ഭൂമിയിലോ പാതാളത്തിലോ വച്ചോ ബ്രഹ്മദേവനാൽ സൃഷ്ടിക്കപ്പെട്ട ആരും കൊല്ലരുതെന്നും, ഒരായുധത്തിനും തന്നെ കൊല്ലാൻ പറ്റെരുതെന്നും വരം ചോദിച്ചു. വരം നൽകി ബ്രഹ്മാവ്‌ അപ്രത്യക്ഷനായി. വരം ലഭിച്ച ഹിരണ്യ കശ്യപു സ്വർഗ്ഗവും ഭൂമിയും പാതാളവും അടക്കം പതിനാല് ലോകവും തൻറെ കാൽകീഴിലാക്കി.


                 പക്ഷെ തൻറെ മകനായ പ്രഹ്ലാദൻ മഹാവിഷ്ണുവിൻറെ ഭക്തനായത്തിൽ ഹിരണ്യ കശ്യപു വിനു കോപം ഉണ്ടായി. അദ്യേഹം കുഞ്ഞു പ്രഹ്ലാദനെ മഹാവിഷ്ണു മോശക്കാരനാണെന്നു   ഉപദേശിച്ചു. എന്നാൽ മിടുക്കനായ പ്രഹ്ലാടനുണ്ടോ അതു കേൾക്കുന്നു. അവൻ വീണ്ടും വിഷ്ണുവിനെ സ്തുതിച്ചു. കുപിതനായ ഹിരണ്യ കശ്യപു പ്രഹ്ലാദനെ വധിക്കാൻ വാളോങ്ങിക്കൊണ്ട് നിൻറെ നാരായണൻ  എവിടെയുണ്ടെന്ന് ചോദിച്ചു. എൻറെ ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന് മിടുക്കനായ പ്രഹ്ലാദൻ മറുപടി നൽകി. ദേഷ്യം സഹിക്കവയ്യാതെ ഹിരണ്യ കശ്യപു അവിടെ കണ്ട തൂണിൽ ആഞ്ഞടിച്ചു.  പൊടുന്നനെ അതിൽ നിന്നും സിംഹത്തിൻറെ തലയും മനുഷ്യൻറെ ശരീരവും ഉള്ള വിഷ്ണുവിൻറെ അവതാരമായ നരസിംഹം പുറത്തു വന്നു

                എന്നീട്ട് ഹിരണ്യ കശ്യപുവിനെ തൻറെ മടിയിൽ കിടത്തി നഖം കൊണ്ട് വയറു മാന്തി ക്കീറി  കൊന്നു. അങ്ങനെ ഒരു ആയുധവും ഉപയോഗിക്കാതെ ഹിരണ്യ കശ്യപുവിനെ കൊന്ന് മഹാവിഷ്ണു അവനു ശാപമോക്ഷം കൊടുത്തു. ഈ ജയവിജയന്മാർ തന്നെയാണ് പിന്നീട് രാവണനും കുംഭകർണനുമായി ജനിച്ചതും വിഷ്ണുവിൻറെ മറ്റൊരവതാരമായ ശ്രീരാമനാൽ കൊല്ലപെട്ടതും.


                           

                    

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ജാലിയൻവാലാബാഗ്


 ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോൾ നാം എപ്പോഴും കേൾക്കുന്ന ഒന്നാണ് ജാലിയൻ വാല ബാഗ് കൂട്ടക്കൊല. ജാലിയൻ വാല ബാഗിൽ ബ്രിട്ടീഷ്‌ പട്ടാളത്തിൻറെ വെടിയേറ്റു മരിച്ച ഭാരതിയ സഹോദരങ്ങളുടെ രക്തം പുരണ്ട മണ്ണിൽ തൊട്ട് ബ്രിട്ടീഷ്‌ അടിമത്വത്തിനെതിരെ പോരാടുമെന്നു പ്രതിജ്ഞ ചെയ്യ്ത ഉദ്ധം സിംങ്ങിനെയും, ആ മണ്ണു കുപ്പിയിൽ സൂക്ഷിച്ച ഭഗത് സിംങ്ങിനെയും   കൂട്ടുകാർക്കു അറിയാമല്ലോ? എന്നാൽ ജാലിയൻ വാലാ ബാഗ് കൂട്ടകൊലയുടെ കഥ അറിയുമോ? ഇന്ത്യൻ സ്വതന്ത്ര സമര കാലത്ത് ഭാരതീയരുടെ വീറി നേയും വാശിയേയും കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ്‌ ഭരണകൂടം ഒരാളെ നിയമിച്ചു അദ്യേഹമാണ്‌ ജസ്റ്റിസ് റൗലത്ത്. ഭാരതീയരുടെ ധൈര്യവും ഒരുമയും കണ്ടു ഭയന്ന അദ്യേഹം ഒരു നിയമം പുറപ്പെടുവിച്ചു.അതായിരുന്നു റൗലത്ത്  ആക്റ്റ്. ഈ നിയമത്തിൻറെ ഫലമായി പോലീസിനു ഇഷ്ടമുള്ളവരെ ഒരു മുന്നറിയിപ്പും കൂടാതെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാമെന്നും ചൊദ്യംചെയ്യലൊ വിചാരണയോ കൂടാതെ തടവിൽ പാർപ്പിക്കാമെന്നും ഉള്ള അവസ്ഥയായി. അപ്പോൾ ഗാന്ധിജി തൻറെ കൂട്ടുക്കാർക്കൊപ്പം മദ്രാസിലായിരുന്നു. അദ്യേഹം ഈ നിയമത്തിനെതിരെ ഹർത്താൽ പ്രഖ്യാപിച്ചു. ഇന്നു കാണുന്ന ഹർത്താൽ പോലെ ഒന്നുമായിരുന്നില്ല  അന്നത്തെ ഹർത്താൽ. എല്ലാവരും രാജ്യത്തിനു വേണ്ടി ഉപവസിക്കുകയും പ്രര്തിക്കുകയും ചെയ്യുന്ന ഒരു ദിവസം. എന്നാലോ സമാധാന പരമായി നടത്തിയ മാർച്ചിൽ അമൃതസർ എന്ന സ്ഥലത്ത് ഒരു അക്രമം നടന്നു.രണ്ടു ഭാരതീയ നേതാക്കളെ അറസ്റ്റു ചെയ്തതിൽ ദേഷ്യം പൂണ്ട ഭാരതിയർ നടത്തിയ ആ അക്രമത്തിൽ കുറച്ചു ബ്രിട്ടിഷു കാർ കൊല്ലപ്പെട്ടു.
                        ഇതിനു പകരം ചോദിക്കാൻ ബ്രിട്ടിഷുകാർ തങ്ങളുടെ   പട്ടാള

മേധാവി ബ്രിഗേഡിയർ ഡയറിൻറെ നേതൃത്വത്തിൽ മറ്റൊരു നിയമം കൊണ്ടുവന്നു. ഇതിൻറെ ഫലമായി ആരെങ്കിലും എവിടെയെങ്കിലും ഒരുമിച്ചു കൂടിയാൽ അതു വലിയ കുറ്റമായി മാറി. ഈ നിയമം കൊണ്ടുവന്നത് 1919
ഏപ്രിൽ   12ന് ആയിരുന്നു. പിറ്റേദിവസം ആയിരുന്നു ബൈസാഖി അതായതു വൈശാഖ മാസത്തിലെ ആദ്യ ദിവസം. അന്നായിരുന്നു ഉത്തരേന്ത്യക്കാരുടെ ന്യൂ ഇയർ. അത് വലിയ ആഘോഷത്തോടെ ആയിരുന്നു അവർ കൊണ്ടാടിയിരുന്നത്. അല്ലെങ്കിലും ആരെങ്കിലും  ന്യൂ ഇയർ നന്നായി ആഘോഷിക്കാതിരിക്കുമോ?   അങ്ങനെ അമ്പലത്തിലൊക്കെ പോയി പ്രാർത്ഥനയൊക്കെ കഴിഞ്ഞ ഭാരതീയർ ജാലിയൻ വാലാ ബാഗിൽ ഒന്നിച്ചു കൂടി. അത് ചുറ്റിലും പടുകൂറ്റൻ മതിലുകള്ളുള്ള   ഒരു ഇടുങ്ങിയ  സ്ഥലം  ആയിരുന്നു, ആ സ്ഥലതിനു ഒരു വാതിൽ   മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അവിടെ കവിതയും പ്രസംഗഗളുമോക്കെയായി  ന്യൂ ഇയർ ആഘോഷിച്ചുകൊണ്ടിരുന്ന അവർ അറിഞ്ഞിരുന്നില്ല പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒരു ഒരു കുറ്റമാണെന്ന്. അവരുടെ ഇടയിലേക്ക് ബ്രിഗേഡിയർ ഡയർ തൻറെ പട്ടാളക്കാരുമായി വന്ന് വെടിവെക്കാൻ ഓർഡർ കൊടുത്തു. അങ്ങനെ പട്ടാളക്കാരുടെ വെടിയേറ്റ്‌  സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിൽപരം ആളുകൾ കൊല്ലപ്പെട്ടു. 
                       അങ്ങനെ നിരവധി നിരവധി ധീര ദേശാഭിമാനികൾ തങ്ങളുടെ ജീവൻ വരെ ബലികഴിച്ച് നേടി തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. അപ്പോൾ അത് സംരക്ഷിക്കേണ്ടതും, ഇന്ത്യയെ സ്നേഹിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കേണ്ടതും നമ്മുടെ കടമയാണ് 

(എല്ലാവർക്കും വികൃതി കൊക്കാംബിയുടെ സ്വാതന്ത്ര്യ ദിന ആശംസകൾ... ജയ്‌ ഹിന്ദ്‌))))                                                                                                                                                  

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ആരാണ് വലിയവൻ 


കിട്ടൻ ചെന്നായ കണ്ണും ചിമ്മി ഉണർന്ന് ചുറ്റും നോക്കി. ഹോ! നേരം വെളുത്തോ അവൻ മുറുമുറുത്തു. ഒരു കട്ടൻചായ കുടിക്കാമെന്നു കരുതി അടുക്കളയിൽ ചെന്നപ്പോഴാണ് ചായപ്പൊടിയും പഞ്ചസാരയും തീർന്നുപൊയെന്നു കിട്ടൻ ഓർത്തത്‌... ..നേരെ പിപ്പിരി ആട് നടത്തുന്ന ചായക്കടയിലേക്ക് വച്ചുപിടിച്ചു. ഒരു ചായക്ക്‌ ഓർഡർ കൊടുത്തു. കാലത്തു തന്നെ ഒരു കാലിച്ചായ കുടിച്ച ഉണർവ്വിൽ നേരെ നാട്ടുവിശേഷം അന്വേഷിക്കാൻ കവലയിലേക്കു നടന്നു. അവിടെ ചെന്നപ്പോൾ ഒരു തർക്കം നടക്കുന്നതാണ് കണ്ടത്. എവിടെ ചെന്നാലും അടിയും പിടിയുമാണല്ലോ ദൈവമെ! കിട്ടൻ ഓർത്തു.
തങ്ങളിൽ ആരാണ് വലിയവരെന്നു തർക്കിക്കുകയാണ്‌ കറുമ്പൻ ആനയും കൂനൻ ഒട്ടകവും. തനിക്കു എന്തിനും പോന്ന ശക്തി ഉണ്ടെന്നു കറുമ്പൻ വീരസ്യം പറഞ്ഞു. തനിക്കു എത്ര ദിവസം വേണമെങ്കിലും വെള്ളം പോലും ഉപേക്ഷിച്ചു മരുഭൂമിയിലൂടെ നടക്കാൻ കഴിയുമെന്നു കൂനൻ മേനി നടിച്ചു. എന്തായാലും ഈ തർക്കത്തില്ലൊന്നു ഇടപെട്ടു കളയാമെന്ന് കിട്ടൻ ചെന്നായ  തീരുമാനിച്ചു. നമുക്ക് കുരങ്ങു മുത്തപ്പനെ കണ്ടു പ്രശ്നത്തിന് ഒരു പരിഹാരം കാണാമെന്നു കിട്ടൻ നിർദേശിച്ചു. കൂനനും കറുമ്പനും അതു ശരി വച്ചു, കാരണം കുരങ്ങു മുത്തപ്പൻ കാട്ടിലെ പ്രമുഖനും ബുദ്ധിശാലിയും ആയിരുന്നു മൂവരും കൂടി കുരങ്ങു മുത്തപ്പനെ കണ്ട് കാര്യം പറഞ്ഞു. തൻറെ നരച്ച താടി രോമങ്ങൾ ഒന്ന് തടവി കുരങ്ങു മുത്തപ്പൻ ചോദിച്ചു നിങ്ങൾ പരസ്പരം നിങ്ങളുടെ കഴിവുകളല്ലേ  പറഞ്ഞത്. ഇനി കുറവുകൾ കൂടി ഒന്ന് പറഞ്ഞു നോക്കൂ അപ്പോഴറിയാം ആരാണ് വലിയവൻ എന്ന്.
ഇതു കേട്ടപ്പോൾ കുറുമ്പൻ ആന തൻറെ കുഞ്ഞു കണ്ണുകളെ പറ്റി ഓർത്തു കൂനൻ ഒട്ടകമാകട്ടെ തൻറെ വൈരൂപ്യത്തെ പറ്റിയും. ഹോ തങ്ങൾക്കും നിരവധി കുറവുകൾ ഉണ്ടല്ലോയെന്നു അവർ തിരിച്ചറിഞ്ഞു. പിന്നെ കുരങ്ങു മുത്തപ്പനോട്‌ നന്ദിയും പറഞ്ഞു കൈക്കോർത്തു പിടിച്ചു നടന്നുപോയി . കുരങ്ങു മുത്തപ്പൻ അവരുടെ ആ മടങ്ങി  പോക്ക് നോക്കി പുഞ്ചിരിച്ചുക്കാണ്ട് കിട്ടനോട് പറഞ്ഞു നാം എത്ര വലിയവരാണെന്ന്  മേനി
നടിച്ചാലും  നമ്മുടെ പോരായ്മകളെയും
അംഗികരിച്ച് എളിമയോടെ ജീവിക്കണം. ഇതു കേട്ട് കിട്ടാൻ ചെന്നായ
സന്തോഷത്തോടെ തലക്കുലുക്കി. കുരങ്ങു മുത്തപ്പനോട്‌ നന്ദിയും പറഞ്ഞ്
ഉച്ചയൂണ് ലക്ഷ്യമാക്കി പുള്ളിച്ചി പശു നടത്തുന്ന ഹോട്ടലിലെക്ക്   നടന്നു. 

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

(കോക്കാംബിക്ക്  നിങ്ങൾ മുതിർന്നവരോട്  പറയാനുള്ളത്) 

     രാജുവും രാധയും തമ്മിലുള്ള ബന്ധം ചോദ്യം                                 ചെയ്യപ്പെടുമ്പോൾ  


പൂച്ചക്ക് പണ്ടൊക്കെ കുളംമ്പുണ്ടായിരുന്നു. അവൻ തൻറെ കുളമ്പുപയോഗിച്ച്  കാട്ടിലെ എല്ലാ മൃഗങ്ങളേയും ചവിട്ടുമായിരുന്നു. സഹിക്കെട്ട് കാട്ടുമൃഗങ്ങൾ വനദേവതയോട് പ്രാർത്ഥിച്ചു. വനദേവത പ്രത്യക്ഷപ്പെട്ട് പൂച്ചയെ ശപിച്ചു അവനു കുളമ്പും കാടും നഷ്ടപ്പെട്ടു. ഇതു പഴയ കഥ. കുളമ്പു മുളച്ച പൂച്ചയുടെ ഉപദ്രവം സഹിക്കവയ്യാതെ മൃഗങ്ങളെല്ലാം ചേർന്ന് കാട്ടിലെ ഗുണ്ടയായ ആനയെ സമീപിച്ചു പറഞ്ഞു അവനെ എത്ര പണം വേണമെങ്കിലും തരാം തട്ടണം ഇതു പുതിയ കഥ.
         മാറുന്ന ലോകത്തിനനുസരിച്ചു ബാല്യവും ബാലമനസുകളും മാറിയിരിക്കുന്നു ഒപ്പം കുട്ടികൾക്കു വേണ്ടിയുള്ള എഴുത്തും. പഴയ കുട്ടികളെ രസിപ്പിക്കാൻ ഒരു വനദേവതക്കോ മരം വെട്ടുകാരന്റെ സത്യസന്ധതക്ക് ലഭിക്കുന്ന സ്വർണ്ണ കോടലിക്കോ കഴിയുമായിരുന്നു. 
          സത്യസന്ധത, സ്നേഹം, ദയ തുടങ്ങിയ മാനുഷിക മൂല്യങ്ങൾക്ക്  പ്രാധാന്യം നൽകി ഗുണപാഠ കഥകൾ പണ്ടു പറഞ്ഞിരുന്നെങ്കിൽ ഇന്ന് കഥകളിലെ കഥാപാത്രങ്ങൾക്ക് വസ്ത്രം നൽകുകയാണ് സദാചാര ലോകം.  കുന്തത്തിൽ പറന്നു നടക്കുന്ന കുസൃതിക്കാരനായ കുട്ടിച്ചത്താൻ വരെ വസ്ത്രം ധരിച്ചിരിക്കുന്നു. കുസൃതി കാണിക്കുന്ന കുട്ടിച്ചാത്തന്റെ കുറുംമ്പുകൾക്ക്  തക്ക ശിക്ഷ നൽകി അതിലുടെ കുട്ടികൾക്ക് ഉപദേശം നൽകുന്നതിലല്ല കുട്ടിച്ചാത്തന്റെ വസ്ത്രത്തിലാണല്ലോ  സദാചാരം ഇരിക്കുന്നത്. മുൻപ് ആപത്തു വരുമ്പോൾ മായാവിയെ വിളിക്കുന്ന രാജുവിനെയും രാധയേയും കുട്ടികൾ സ്നേഹിച്ചിരുന്നു അന്നൊക്കെ അവർ സഹോദരങ്ങളാണോ സുഹൃത്തുക്കലാണോ  എന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്നിന്റെ കുട്ടികൾക്ക് രാജുവും രാധയും തമ്മിലുള്ള ബന്ധം അന്വേഷിചീട്ടെ കഥകൾ ആസ്വദിക്കാനാകൂ. 
          ബാലമാസികകളിലെ ചിത്രങ്ങൾ വരെ മാറിയിരിക്കുന്നു നീണ്ട മിഴികളും ഓമനത്തം തുളുമ്പുന്ന മുഖങ്ങളോടും കൂടിയ കഥാപാത്രങ്ങൾക്ക്‌ പകരം വരകൾക്കു മുകളിൽ വരകൾ വരച്ച് പേടിപ്പെടുത്തുന്ന കാർട്ടൂണ്‍ കഥാപാത്രങ്ങളെ തിക്കിനിറച്ച ചിത്രകഥകൾക്ക് ഇന്നിന്റെ കുട്ടികളെ ആസ്വദിപ്പിക്കാൻ   കഴിയുന്നതിൽ അതിശയിക്കേണ്ടതില്ല, കാർട്ടൂണ്‍ കണ്ടാണല്ലോ അവർ വളരുന്നത്‌......
            അബദ്ധത്തിൽ  ധീരനായി മാറുന്ന ശിക്കാരി ശംഭു അപ്രത്യക്ഷനായി ഇപ്പോൾ ശിക്കാരി ശങ്കു എത്തിയിരിക്കുന്നു തള്ളെ  കൊള്ളം ഞാ വല്യ സംഫവട്ട എന്നൊക്കെ പറയുന്ന ഈ കഥാപാത്രം മലയാള സിനിമയിൽ ആവശ്യത്തിനും അനാവശ്യത്തിനും എത്തി സ്ഥാനത്തും അസ്ഥാനത്തും അനാവശ്യ കോമഡികൾ പറയുന്ന ഒരു കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു. അബദ്ധത്തിൽ  ധീരനകുന്ന ശിക്കാരി ശംഭുവിൻറെ നിഷ്കളങ്കത ഈ കഥാപാത്രത്തിൽ കാണുവാൻ കഴിയുമോ എന്നും എല്ലാത്തരം കുട്ടികളെയും ഒരുപോലെ രസിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കണം.
             ബണ്ടി ചോർ കൊള്ളിച്ച ആവേശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു മങ്കി ചോറും മണ്ടു ചോറും  കേരളത്തിൽ ജനിച്ചതും കൊള്ളാം. എന്നാൽ പണ്ട് നന്മയുടെ പ്രതീകമായിരുന്ന, അനീതിക്കെതിരെ പോരാടിയിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻറെ കഥകൾ വായിച്ചു ആവേശം കൊണ്ടിരുന്ന പഴയ തലമുറയ്ക്ക് ഈ മങ്കി ചോറിനെ അത്രയങ്ങ് രസിക്കില്ല.
        സമകാലിക വിഷയങ്ങളിലൂടെ കഥപറയുന്ന ജമ്പനും തുമ്പനും മൃഗതിപത്യം വന്നാൽ തുടങ്ങിയവ ചുറ്റും നടക്കുന്ന വിഷയങ്ങൾ എന്താണെന്നു ചിന്തിക്കാൻ കുട്ടികളെ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. നിശബ്ദനായിരുന്നു കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സൈലന്റ് വാലനും പ്രശംസയർഹിക്കുന്നു. ഒരു വർത്തമാന പത്രത്തിൻറെ എല്ലാ സവിശേഷതകളും  ഉള്ള കാട്ടിലെ പത്രങ്ങളായ ജംഗിൾ ടൈംസും വാരിക്കുഴിയും നർമത്തിലൂടെ വാർത്തകൾ പറഞ്ഞു കുഞ്ഞു ജെർണലിസ്റ്റുകളെ ജനിപ്പിക്കാൻ ഉതകുന്നതും പത്രവായനയോടു ആഭിമുഖ്യം ജനിപ്പിക്കുന്നതാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങളും.........