(മൃഗ ലോകത്തെ വാർത്തകളിലേക്ക് ഒരു തുറിച്ചു നോട്ടം)
കൊടുംകാട് മലകൾ താഴ്‌വാരം കടൽപ്പുറം
കൊടുംകാട് മലകൾ താഴ്‌വാരം കടൽപ്പുറം
കൊഞ്ചു വാരിയർ തിരിച്ചു വരുന്നു
കടലിടുക്ക്: പ്രശസ്ത സിനിമ താരം കൊഞ്ചു വാരിയർ പതിനാലു വർഷത്തെ കടലിടുക്കിലെ അജ്ഞാത വാസത്തിനു ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നു. സമുദ്ര സിനി ലോകത്തെ തൻറെ തനതു അഭിനയ മികവുകൊണ്ട് ഒരു കാലത്ത് പിടിച്ചു കുലുക്കിയ ഈ അഭിനയ റാണി കടൽ കുമാരന്മാരുടെ സ്വപ്നമായിരുന്നു. സമുദ്രാപം എന്ന ചിത്രത്തിലൂടെ കടന്നു വന്ന കൊഞ്ചു വാരിയർ ഈ പുഴയിൽ കിടന്ന് എന്ന ചിത്രത്തിൽ അഭിനയിക്കവേ ഒപ്പം അഭിനയിച്ച മാക്രിദീപുമായി പ്രണയത്തിലാവുകയായിരുന്നു. മിമിക്രി കലാകാരനായിരുന്ന മാക്രി ദീപുമായുള്ള വിവാഹത്തിനു ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നില്ക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് കൊഞ്ചു നാട്യത്തിൽ വീണ്ടും അരങ്ങേറ്റം നടത്തിയിരുന്നു. പ്രശസ്ത നടനും കടൽ വുഡ് ഇതിഹാസവും ആയ അയലാഭ് ബച്ചനുമായി കരയാമ ജ്വല്ലേർസിൻറെ പരസ്യത്തിൽ അഭിനയിച്ചാണ് താരം ക്യാമറക്കു മുന്നിലേക്ക് മടങ്ങി വന്നത്. കൊഞ്ചുജിത്ത് സംവിധാനം ചെയ്യുന്ന,മത്തിലാൽ നായകനാകുന്ന ചിത്രത്തിലൂടെ ആണ് കൊഞ്ചു വാരിയരുടെ മടങ്ങി വരവ്.മിമിക്രി ലോകത്ത് നിന്ന് എത്തി സിനിമ ലോകത്ത് മത്സ്യപ്രിയ നടനായി മാറിയ മാക്രി ദീപ് പോക്രോം പോക്രോം കരഞ്ഞ് പ്രശ്നമുണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് സിനിമ ലോകം അടക്കം പറയുന്നു. ആവോലി തമ്പുരാനായിരുന്നു കൊഞ്ചു വാരിയരുടെ അവസാനം പുറത്തു വന്ന ചിത്രം. ഈ തിരിച്ചു വരവ് ഏറെ കാലമായി പ്രേക്ഷകരുടെ സ്വപ്നമായിരുന്നു എന്ന് അകില സമുദ്ര സിനിമാ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് കിളിമീന കുമാരി പറഞ്ഞു.

nice writing
മറുപടിഇല്ലാതാക്കൂinteresting
മറുപടിഇല്ലാതാക്കൂAwesome...Interesting Topics
മറുപടിഇല്ലാതാക്കൂthanksss
മറുപടിഇല്ലാതാക്കൂകോക്കാംബിക്ക് ആശംസകൾ
മറുപടിഇല്ലാതാക്കൂ