ആരാണ് വലിയവൻ
കിട്ടൻ ചെന്നായ കണ്ണും ചിമ്മി ഉണർന്ന് ചുറ്റും നോക്കി. ഹോ! നേരം വെളുത്തോ അവൻ മുറുമുറുത്തു. ഒരു കട്ടൻചായ കുടിക്കാമെന്നു കരുതി അടുക്കളയിൽ ചെന്നപ്പോഴാണ് ചായപ്പൊടിയും പഞ്ചസാരയും തീർന്നുപൊയെന്നു കിട്ടൻ ഓർത്തത്... ..നേരെ പിപ്പിരി ആട് നടത്തുന്ന ചായക്കടയിലേക്ക് വച്ചുപിടിച്ചു. ഒരു ചായക്ക് ഓർഡർ കൊടുത്തു. കാലത്തു തന്നെ ഒരു കാലിച്ചായ കുടിച്ച ഉണർവ്വിൽ നേരെ നാട്ടുവിശേഷം അന്വേഷിക്കാൻ കവലയിലേക്കു നടന്നു. അവിടെ ചെന്നപ്പോൾ ഒരു തർക്കം നടക്കുന്നതാണ് കണ്ടത്. എവിടെ ചെന്നാലും അടിയും പിടിയുമാണല്ലോ ദൈവമെ! കിട്ടൻ ഓർത്തു. 
തങ്ങളിൽ ആരാണ് വലിയവരെന്നു തർക്കിക്കുകയാണ് കറുമ്പൻ ആനയും കൂനൻ ഒട്ടകവും. തനിക്കു എന്തിനും പോന്ന ശക്തി ഉണ്ടെന്നു കറുമ്പൻ വീരസ്യം പറഞ്ഞു. തനിക്കു എത്ര ദിവസം വേണമെങ്കിലും വെള്ളം പോലും ഉപേക്ഷിച്ചു മരുഭൂമിയിലൂടെ നടക്കാൻ കഴിയുമെന്നു കൂനൻ മേനി നടിച്ചു. എന്തായാലും ഈ തർക്കത്തില്ലൊന്നു ഇടപെട്ടു കളയാമെന്ന് കിട്ടൻ ചെന്നായ തീരുമാനിച്ചു. നമുക്ക് കുരങ്ങു മുത്തപ്പനെ കണ്ടു പ്രശ്നത്തിന് ഒരു പരിഹാരം കാണാമെന്നു കിട്ടൻ നിർദേശിച്ചു. കൂനനും കറുമ്പനും അതു ശരി വച്ചു, കാരണം കുരങ്ങു മുത്തപ്പൻ കാട്ടിലെ പ്രമുഖനും ബുദ്ധിശാലിയും ആയിരുന്നു മൂവരും കൂടി കുരങ്ങു മുത്തപ്പനെ കണ്ട് കാര്യം പറഞ്ഞു. തൻറെ നരച്ച താടി രോമങ്ങൾ ഒന്ന് തടവി കുരങ്ങു മുത്തപ്പൻ ചോദിച്ചു നിങ്ങൾ പരസ്പരം നിങ്ങളുടെ കഴിവുകളല്ലേ പറഞ്ഞത്. ഇനി കുറവുകൾ കൂടി ഒന്ന് പറഞ്ഞു നോക്കൂ അപ്പോഴറിയാം ആരാണ് വലിയവൻ എന്ന്. ഇതു കേട്ടപ്പോൾ കുറുമ്പൻ ആന തൻറെ കുഞ്ഞു കണ്ണുകളെ പറ്റി ഓർത്തു കൂനൻ ഒട്ടകമാകട്ടെ തൻറെ വൈരൂപ്യത്തെ പറ്റിയും. ഹോ തങ്ങൾക്കും നിരവധി കുറവുകൾ ഉണ്ടല്ലോയെന്നു അവർ തിരിച്ചറിഞ്ഞു. പിന്നെ കുരങ്ങു മുത്തപ്പനോട് നന്ദിയും പറഞ്ഞു കൈക്കോർത്തു പിടിച്ചു നടന്നുപോയി . കുരങ്ങു മുത്തപ്പൻ അവരുടെ ആ മടങ്ങി പോക്ക് നോക്കി പുഞ്ചിരിച്ചുക്കാണ്ട് കിട്ടനോട് പറഞ്ഞു നാം എത്ര വലിയവരാണെന്ന് മേനി
ഉച്ചയൂണ് ലക്ഷ്യമാക്കി പുള്ളിച്ചി പശു നടത്തുന്ന ഹോട്ടലിലെക്ക് നടന്നു.


bhayangarammmmm :D
മറുപടിഇല്ലാതാക്കൂ