2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

ജാലിയൻവാലാബാഗ്


 ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോൾ നാം എപ്പോഴും കേൾക്കുന്ന ഒന്നാണ് ജാലിയൻ വാല ബാഗ് കൂട്ടക്കൊല. ജാലിയൻ വാല ബാഗിൽ ബ്രിട്ടീഷ്‌ പട്ടാളത്തിൻറെ വെടിയേറ്റു മരിച്ച ഭാരതിയ സഹോദരങ്ങളുടെ രക്തം പുരണ്ട മണ്ണിൽ തൊട്ട് ബ്രിട്ടീഷ്‌ അടിമത്വത്തിനെതിരെ പോരാടുമെന്നു പ്രതിജ്ഞ ചെയ്യ്ത ഉദ്ധം സിംങ്ങിനെയും, ആ മണ്ണു കുപ്പിയിൽ സൂക്ഷിച്ച ഭഗത് സിംങ്ങിനെയും   കൂട്ടുകാർക്കു അറിയാമല്ലോ? എന്നാൽ ജാലിയൻ വാലാ ബാഗ് കൂട്ടകൊലയുടെ കഥ അറിയുമോ? ഇന്ത്യൻ സ്വതന്ത്ര സമര കാലത്ത് ഭാരതീയരുടെ വീറി നേയും വാശിയേയും കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ്‌ ഭരണകൂടം ഒരാളെ നിയമിച്ചു അദ്യേഹമാണ്‌ ജസ്റ്റിസ് റൗലത്ത്. ഭാരതീയരുടെ ധൈര്യവും ഒരുമയും കണ്ടു ഭയന്ന അദ്യേഹം ഒരു നിയമം പുറപ്പെടുവിച്ചു.അതായിരുന്നു റൗലത്ത്  ആക്റ്റ്. ഈ നിയമത്തിൻറെ ഫലമായി പോലീസിനു ഇഷ്ടമുള്ളവരെ ഒരു മുന്നറിയിപ്പും കൂടാതെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാമെന്നും ചൊദ്യംചെയ്യലൊ വിചാരണയോ കൂടാതെ തടവിൽ പാർപ്പിക്കാമെന്നും ഉള്ള അവസ്ഥയായി. അപ്പോൾ ഗാന്ധിജി തൻറെ കൂട്ടുക്കാർക്കൊപ്പം മദ്രാസിലായിരുന്നു. അദ്യേഹം ഈ നിയമത്തിനെതിരെ ഹർത്താൽ പ്രഖ്യാപിച്ചു. ഇന്നു കാണുന്ന ഹർത്താൽ പോലെ ഒന്നുമായിരുന്നില്ല  അന്നത്തെ ഹർത്താൽ. എല്ലാവരും രാജ്യത്തിനു വേണ്ടി ഉപവസിക്കുകയും പ്രര്തിക്കുകയും ചെയ്യുന്ന ഒരു ദിവസം. എന്നാലോ സമാധാന പരമായി നടത്തിയ മാർച്ചിൽ അമൃതസർ എന്ന സ്ഥലത്ത് ഒരു അക്രമം നടന്നു.രണ്ടു ഭാരതീയ നേതാക്കളെ അറസ്റ്റു ചെയ്തതിൽ ദേഷ്യം പൂണ്ട ഭാരതിയർ നടത്തിയ ആ അക്രമത്തിൽ കുറച്ചു ബ്രിട്ടിഷു കാർ കൊല്ലപ്പെട്ടു.
                        ഇതിനു പകരം ചോദിക്കാൻ ബ്രിട്ടിഷുകാർ തങ്ങളുടെ   പട്ടാള

മേധാവി ബ്രിഗേഡിയർ ഡയറിൻറെ നേതൃത്വത്തിൽ മറ്റൊരു നിയമം കൊണ്ടുവന്നു. ഇതിൻറെ ഫലമായി ആരെങ്കിലും എവിടെയെങ്കിലും ഒരുമിച്ചു കൂടിയാൽ അതു വലിയ കുറ്റമായി മാറി. ഈ നിയമം കൊണ്ടുവന്നത് 1919
ഏപ്രിൽ   12ന് ആയിരുന്നു. പിറ്റേദിവസം ആയിരുന്നു ബൈസാഖി അതായതു വൈശാഖ മാസത്തിലെ ആദ്യ ദിവസം. അന്നായിരുന്നു ഉത്തരേന്ത്യക്കാരുടെ ന്യൂ ഇയർ. അത് വലിയ ആഘോഷത്തോടെ ആയിരുന്നു അവർ കൊണ്ടാടിയിരുന്നത്. അല്ലെങ്കിലും ആരെങ്കിലും  ന്യൂ ഇയർ നന്നായി ആഘോഷിക്കാതിരിക്കുമോ?   അങ്ങനെ അമ്പലത്തിലൊക്കെ പോയി പ്രാർത്ഥനയൊക്കെ കഴിഞ്ഞ ഭാരതീയർ ജാലിയൻ വാലാ ബാഗിൽ ഒന്നിച്ചു കൂടി. അത് ചുറ്റിലും പടുകൂറ്റൻ മതിലുകള്ളുള്ള   ഒരു ഇടുങ്ങിയ  സ്ഥലം  ആയിരുന്നു, ആ സ്ഥലതിനു ഒരു വാതിൽ   മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അവിടെ കവിതയും പ്രസംഗഗളുമോക്കെയായി  ന്യൂ ഇയർ ആഘോഷിച്ചുകൊണ്ടിരുന്ന അവർ അറിഞ്ഞിരുന്നില്ല പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒരു ഒരു കുറ്റമാണെന്ന്. അവരുടെ ഇടയിലേക്ക് ബ്രിഗേഡിയർ ഡയർ തൻറെ പട്ടാളക്കാരുമായി വന്ന് വെടിവെക്കാൻ ഓർഡർ കൊടുത്തു. അങ്ങനെ പട്ടാളക്കാരുടെ വെടിയേറ്റ്‌  സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിൽപരം ആളുകൾ കൊല്ലപ്പെട്ടു. 
                       അങ്ങനെ നിരവധി നിരവധി ധീര ദേശാഭിമാനികൾ തങ്ങളുടെ ജീവൻ വരെ ബലികഴിച്ച് നേടി തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. അപ്പോൾ അത് സംരക്ഷിക്കേണ്ടതും, ഇന്ത്യയെ സ്നേഹിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കേണ്ടതും നമ്മുടെ കടമയാണ് 

(എല്ലാവർക്കും വികൃതി കൊക്കാംബിയുടെ സ്വാതന്ത്ര്യ ദിന ആശംസകൾ... ജയ്‌ ഹിന്ദ്‌))))                                                                                                                                                  

4 അഭിപ്രായങ്ങൾ: