2013 ജൂലൈ 29, തിങ്കളാഴ്‌ച

ഞാൻ കോക്കാംബി

നരഗത്തിന്റെ തെക്കു വശത്താണ് കോക്കമംഗലം കുന്ന്. അവിടെയാണ്‌ കുട്ടിച്ചാത്തന്മാരുടെ താമസം. കുന്ന് ഭരിക്കുന്നത്‌ കോക്കാൻചാത്തനും കോക്കച്ചിയുമാണ്. അവരുടെ പോന്നോമനമകനാണ് കോക്കാംബി. മഹാ
വികൃതിയായിരുന്നു ഈ കോക്കംബി അവൻ മറ്റ് ചാത്തൻ പിള്ളേരുമൊത്ത് നരഗത്തിലെ തീ എറിഞ്ഞുകളിക്കും സ്വർഗത്തിലേക്ക് എത്തി നോക്കി അവിടെയുള്ള മാലാഖ കുഞ്ഞു ങ്ങളെ  കളിയാക്കും  കളികളുടെയെല്ലാം അവസാനം അവൻ മറ്റ് ചാത്തൻ കുട്ടികളുമായി പിണങ്ങും . എന്നീട്ടു അമ്മയോട് പോയി പറയും അമ്മേ എനിക്കിവിടെ നിൽക്കണ്ട ഇവിടുത്തെ കൂട്ടുകാരെല്ലാം ചീത്തയാ. ഇതു കേൾക്കുമ്പോൾ കോക്കച്ചിക്ക് ദേഷ്യം വരും  അവൾ നരഗത്തിൽ കുട്ടിയിട്ടിരിക്കുന്ന എല്ലുകളിൽ ഒന്നെടുത്തു കോക്കംബിയെ  തല്ലാൻ ഓടിക്കും. ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. ഒരു ദിവസം കുട്ടുകാരുമായി വഴക്കിട്ട്  വീട്ടിലേക്കു മടങ്ങിയ കോക്കംബി വഴിയിൽ വച്ച് വീട്ടിലേക്കു പോകണ്ട എന്തിനാ വെറുതെ അമ്മയുടെ എല്ലിനുള്ള അടികൊള്ളുന്നെ. എന്ന് ചിന്തിച്ചു അടുത്തുകാണുന്ന പ്രകാശ വഴിയിലൂടെ ഇറങ്ങി നടന്നു അങ്ങനെ നടന്നു നടന്നു അവൻ നരകാതൃതിയിൽ എത്തി . ഇനിയുള്ളത്  തോടുപോലെ  വീതി കുറഞ്ഞ ഭയങ്കര ആഴമുള്ള ഒരു കുഴിയാണ് അതിനുമപ്പുറത്ത് സ്വർഗ്ഗവും  ഈ  വീതികുറഞ്ഞ തോട് ചാടി കടന്ന് സ്വർഗത്തിൽ ചെന്ന് രണ്ടു  മാലാഖ കുട്ടികളെ ഒന്ന് പേടിപ്പിച്ചിട്ട്  ഇന്നത്തെ കലാപരി പാടികൾ അവസാനിപ്പിക്കാം എന്നോർത്ത് കോക്കാംബി ഒരു ചാട്ടം വെച്ചുകൊടുത്തു  പക്ഷേ കാലു തെറ്റി കുഴിയിലേക്ക് വീണുപോയി  അഗാധമായ ആ കുഴിയിലൂടെ ഏറെ ദൂരം താഴേക്കുപോയി അവൻ ചെന്നെത്തിയത് മരങ്ങളും പുഴകളും വീടുകളുമൊക്കെ യുള്ള  ഒരു സ്ഥലത്താണ് . അമ്മ പറഞ്ഞുതന്ന കഥകളിലെ ഭൂമിയല്ലേ ഇത്. അവനോർത്തു. അമ്മ പറയാറുണ്ട് മോനെ നരകത്തിൽ നിന്നോ സ്വർഗത്തിൽ നിന്നോ ഇടക്കുള്ള ആ കുഴിയിൽ വീണു ഭൂമിയിൽ എത്തിയാൽ നമുക്കൊരിക്കലും മടങ്ങി വരാൻ കഴിയില്ല. കോക്കാംബി അതോർത്ത് പൊട്ടിപ്പൊട്ടി കരഞ്ഞു . വിശന്നു തളര്ന്ന അവൻ ഒരു വീട്ടു മുറ്റത്ത് കുഞ്ഞിനു ചോറു കൊടുത്തുകൊണ്ടിരിക്കുന്ന അമ്മയെ കണ്ടു . അവൻ പറഞ്ഞു മോ ഞാൻ കോക്കംബി അങ്ങ് നരകത്തിൽ നിന്ന് വന്നതാ ഇത്തിരി ചോറ് തരാമോ ?  ആ അമ്മ പറഞ്ഞു നരകത്തിൽ ഉള്ളവർക്കെന്താ ഈ വീട്ടിൽ കാര്യം .ഇവിടെ ചോറുമില്ല ഒന്നുമില്ല. ഇത് കേട്ടപ്പോൾ കോക്കംബിക്ക് കലി വന്നു .അവൻ ആ അമ്മയുടെ കയ്യിലിരുന്ന ചോറുപാത്രം തട്ടിപ്പറിച്ചു ഓടി . ഓടുന്ന ഓട്ടത്തിനിടയിൽ ഒറ്റക്ക് മുറ്റത്തു നില്ക്കുന്ന മറ്റൊരു കുട്ടിയെ പേടിപ്പിക്കുകയും ചെയ്തു . അങ്ങനെ അന്ന്
മുതൽ കുറുമ്പു കാട്ടുന്ന കുട്ടികളെ പേടിപ്പിക്കാൻ കോക്കാംബി വരുമെന്ന്  അമ്മമാർ പറഞ്ഞു തുടങ്ങി .

2 അഭിപ്രായങ്ങൾ: